- Advertisement -
മലപ്പുറം : സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധം. എസ് ഐക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് എസ് ഐ എന്‍ ശ്രീജിത്തിനെയാണ് സസ്പെന്റ് ചെയ്തത്. ശ്രീജിത്തിന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സസ്‌പെന്‍ഷന്‍.
സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും, കൂടാതെ കടത്തുസംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. മലപ്പുറം എസ് പി എസ് ശശിധരനാണ് എസ് ഐയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നായിരുന്നു ഡിഐജിയുടെ നടപടി.