വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാന്‍ മറന്നു; കിടന്നുറങ്ങിയ ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തി ഭാര്യ

Written by Web Desk2

Updated on:

വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കാന്‍ മറന്നുപോയ ഭര്‍ത്താവിനെ കത്തികൊണ്ട് ആക്രമിച്ച് ഭാര്യ (Wife Stabs Husband). ഫെബ്രുവരി 27 ന് ബെംഗളുരൂവിലാണ് സംഭവം. സംഭവത്തില്‍ 35 കാരിയായ സന്ധ്യയെന്ന യുവതിയെ പൊലീസ് അറസ്റ്റ് (Arrest) ചെയ്തു. ഗുരുതര പരിക്കുകളോടെ 37 കാരന്‍ കിരണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിവാഹ വാര്‍ഷിക ദിനത്തില്‍ സമ്മാനമൊന്നും നല്‍കാത്തതിന് യുവതിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. അതിന് ശേഷം കിരണ്‍ കിടന്നുറങ്ങാനും പോയി. അതിനിടെയാണ് ഭാര്യയായ സന്ധ്യ കിരണിനെ ആക്രമിച്ചത്. അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തി കൊണ്ടാണ് കിരണിനെ സന്ധ്യ ആക്രമിച്ചത് (Murder Attempt).

എന്നാല്‍ യുവാവ് നിലവിളിക്കുകയും തുടന്ന് അയല്‍ക്കാര്‍ ഓടിയെത്തുകയും കിരണിനെ രക്ഷിക്കുകയുമായിരുന്നു. അയല്‍ക്കാര്‍ തന്നെയാണ് കിരണിനെ ആശുപത്രിയിലെത്തിച്ചതും. തുടര്‍ന്ന് പൊലീസ് എത്തി കേസെടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പൊലീസ്.

യുവാവിന്റെ മൊഴിയും പുറത്ത് വന്നു. കിരണിന്റെ മുത്തച്ഛന്‍ അടുത്തിടെ മരിച്ചിരുന്നു. അതുകൊണ്ടാണ് ഭാര്യക്ക് വിവാഹ വാര്‍ഷിക ദിനത്തില്‍ സമ്മാനമൊന്നും നല്കാതിരുന്നത്. ഇതാണ് തര്‍ക്കത്തിന് തുടക്കമെന്നും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കിരണ്‍ പോലീസിനോട് മൊഴി നല്‍കി. സന്ധ്യ അടുത്തിടെയായി വിഷാദ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും അതുകൊണ്ട് തന്നെ കൊണ്‍സിലിംഗിന് വിധേയയാക്കിയിരുന്നുവെന്നും കിരണ്‍ പറയുന്നുണ്ട്.

See also  വയോധികനായ വ്യാപാരിയുടെ കൊലപാതകം; അന്വേഷണം ഊര്‍ജിതമാക്കാന്‍ പ്രത്യേക സംഘം

Leave a Comment