ലക്നൗ: പുലര്‍ച്ചെ നാല് മണിക്ക് കാമുകനെ കാണാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെയും കാമുകനെയും യുവതിയുടെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം കൊലപ്പെടുത്താൻ ഉപയോഗിച്ച തൂമ്പയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി.
ചൊവ്വാഴ്ച പുലര്‍ച്ചെയായിലായിരുന്നു ക്രൂര സംഭവം. മഹേഷ് എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാളുടെ 19 വയസുകാരിയായ മകളെയും മകളുടെ സുഹൃത്തായ 20 വയസുകാരനെയുമാണ് കൊലപ്പെടുത്തിയത്. യുവാവിന്റെ ബന്ധുക്കളുടെ പരാതി പ്രകാരം മഹേഷിനെയും ബന്ധുക്കളായ ഏതാനും പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.