മദ്യപാനം ചോദ്യം ചെയ്ത മകളെ പിതാവ് കുത്തി കൊലപ്പെടുത്തി

Written by Taniniram Desk

Published on:

പൂനെ: മദ്യപാനം ചോദ്യം ചെയ്ത 16-കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം. പൂനെ വാഗോളി നിവാസിയായ ഫക്കീര ദുപ്പർഗുഡെയാണ് മകൾ അക്ഷദയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥിരം മദ്യപാനിയാണ് ഫക്കീര. സംഭവ ​ദിവസവും ഇയാൾ മ​ദ്യപിച്ചാണെത്തിയത്. ഇത് മകൾ ചോദ്യം ചെയ്തു. പിന്നാലെ ഇരുവരും തമ്മിൽ വഴക്കായി. ഇതിൽ പ്രകോപിതനായി മകളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും മകനും വീട്ടിലില്ലാതിരുന്ന സമയത്താണ് ദാരുണ സംഭവം.

നിലവിളി കേട്ട് എത്തിയ അയൽവാസികൾ രക്തത്തിൽ കുളിച്ച് കിടന്ന അക്ഷദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്‌ക്ക് പിന്നാലെ പിതാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ബസിൽ കയറി നാട് വിടാനുള്ള ശ്രമത്തിനിടെ പോലീസ് അതി സാഹസികമായി പ്രതിയെ പിടികൂടി.

See also  അച്ഛന്‍ മകനെ ട്രെഡ്മില്ലില്‍ അമിതവേഗതയില്‍ പരിശീലിപ്പിച്ചു; ആറുവയസ്സുകാരന് ദാരുണാന്ത്യം

Related News

Related News

Leave a Comment