- Advertisement -
മലപ്പുറം (Malappuram) : മഞ്ചേരിയിൽ 11ഉം 12ഉം വയസ്സുള്ള സ്വന്തം പെണ്മക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവ് വിധിച്ച് കോടതി. മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയാണ് (Manjeri fast track special court) ഇത്തരത്തിലൊരു കടുത്ത ശിക്ഷ വിധിച്ചത്. 2022ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ഒന്നര വർഷത്തിനുള്ളിലാണ് കേസിൽ വിധി വന്നത്. 123 വർഷത്തെ തടവ് ഒന്നിച്ചു അനുഭവിക്കുമ്പോൾ 40 വർഷത്തെ തടവാണുണ്ടാവുക. ഇതു കൂടാതെ ഇയാൾ നഷ്ടപരിഹാരവും നൽകേണ്ടി വരും.