അധികജോലിഭാരം; മേലധികാരിയെ മർദിക്കാൻ ഗുണ്ടാസംഘത്തെ ഏർപ്പാടാക്കി സഹപ്രവർത്തകർ

Written by Taniniram1

Updated on:

ബംഗളുരു : കമ്പനിയിലെ പ്രശ്നങ്ങളെ തുടർന്ന് ഓഡിറ്ററെ ഗുണ്ടാസംഘത്തെ വിട്ട് മർദിച്ച് സഹപ്രവർത്തകർ (Due to problems in the firm, the colleagues beat up the auditor by organizing a gang). ബംഗളുരുവിലെ പാൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനിയിലെ ഓഡിറ്റർ ആയ സുരേഷിനാണ് മർദനമേറ്റത്. സുരേഷിന്റെ കീഴിൽ ജോലി ചെയ്യുന്ന ഉമാശങ്കറും വിനേഷും ചേർന്നാണ് സുരേഷിനെ മർദിക്കാൻ ഗുണ്ടാസംഘത്തെ ഏർപ്പാടാക്കിയത്. ഒരു വർഷം മുൻപ് ജോലിക്ക് കയറിയ സുരേഷ് അന്ന് മുതൽ കണക്കുകൾ വേഗത്തിലാക്കാൻ പറഞ്ഞു തങ്ങളിൽ അധികാഭാരം ചുമത്തുകയായിരുന്നെന്നാണ് അറസ്റ്റിലായ ഉമാശങ്കറിന്റെയും വിനേഷിന്റെയും വാദം. എന്നാൽ പോലീസിന്റെ നിരീക്ഷണത്തിൽ കമ്പനിയുടെ കണക്കുകളിൽ പതിഞ്ഞ സമീപനമാണ് ഇരുവരും സ്വീകരിച്ചതെന്ന് കണ്ടെത്തി. സുരേഷ് പരിഷ്കാരങ്ങൾ കൊണ്ടു വരാൻ ശ്രമിച്ചിട്ടും ഇവർ മാറ്റമില്ലാതെ തുടരുന്നത് കണ്ടപ്പോൾ ഉന്നത അധികാരികൾക്ക് പരാതി നൽകുകയായിരുന്നു. പിന്നാലെ ഉമാശങ്കറിനും വിനേഷിനുമേതിരെ കമ്പനി നടപടി സ്വീകരിച്ചു. തുടർന്ന് ഉമാശങ്കർ സ്ഥാപനത്തിലെ മുൻ ജീവനക്കാരനുമായി ബന്ധപ്പെടുകയും ഇയാൾ മുഖേന സംഭവത്തിലെ മറ്റൊരു പ്രതിയായ സന്ദീപിനെ പരിചയപ്പെടുകയും ചെയ്തു. സുരേഷിനെ മർദിക്കാൻ ഒടുവിൽ ഇവർ ഗുണ്ടാ സംഘത്തെ ഏർപ്പെടുത്തുകയായിരുന്നു. കെ ആർ പുരത്ത് വെച്ച് ഗുണ്ടാസംഘവും സന്ദീപും സുരേഷിനെ പിന്തുടരുകയും ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു. ഇതേസമയം ഇവിടെ ഉണ്ടായിരുന്ന കാറിലെ ഡാഷ് കാം ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സുരേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related News

Related News

Leave a Comment