Wednesday, April 2, 2025

വയോധികയായ അമ്മക്ക് നേരെ കൊടുംക്രൂരത…..

Must read

- Advertisement -

തിരുവനന്തപുരം: വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. അദ്ധ്യാപികയായ സ്ത്രീയാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി ഉപദ്രവിച്ചത്. ഇവർ വൃദ്ധയുടെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി.

അദ്ധ്യാപികയുടെ മകളാണ് മുത്തശിയെ ഉപദ്രവിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പെൺകുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്. അമ്മ മുത്തശിയെ വർഷങ്ങളായി ഉപദ്രവിക്കുന്നുണ്ടെന്നും സ്ട്രോക്ക് വന്നിട്ടും അതിനുള്ള ചികിത്സയോ മരുന്നോ നൽകാറില്ലെന്നും പരാതിയിലുണ്ട്.വിദേശത്തായിരുന്ന പെൺകുട്ടി കഴിഞ്ഞ സെപ്തംബറിലാണ് നാട്ടിൽ തിരിച്ചെത്തിയത്. അപ്പോഴും അമ്മ മുത്തശിയെ ഉപദ്രവിക്കുന്നുണ്ടായിരുന്നു.

പല തവണ വിലക്കിയിട്ടും അദ്ധ്യാപിക ഇത് വകവച്ചില്ല. മകളോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനും അദ്ധ്യാപിക ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിൽ പെൺകുട്ടി അമ്മയ്‌ക്കെതിരെ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, മകൾക്ക് മാനസിക പ്രശ്നമുണ്ടെന്നും അതിനാൽ കുട്ടി പറയുന്നത് കാര്യമാക്കേണ്ടെന്നും അദ്ധ്യാപിക പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ പൊലീസും അന്വേഷണം അവസാനിപ്പിച്ചെന്ന് കുട്ടി പറയുന്നു.അമ്മയുടെ ഉപദ്രവം കാരണം പെൺകുട്ടി ഇപ്പോൾ മറ്റൊരിടത്താണ് താമസം. ബന്ധുക്കളാരും ഈ വീട്ടിലേയ്‌ക്ക് വരാറില്ല.

കഴിഞ്ഞ ദിവസമാണ് അമ്മ മുത്തശിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സഹിതം പെണ്‍കുട്ടി വീണ്ടും പൊലീസിന് പരാതി നല്‍കിയത്. മുത്തശിയെ കുളിമുറിയില്‍ ഇരുത്തി അമ്മ അവര്‍ക്ക് നേരേ ചൂടുവെള്ളം വെള്ളം ഒഴിക്കുന്നതിന്റെയും തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പെണ്‍കുട്ടി പുറത്തുവിട്ടിരിക്കുന്നത്.

എത്രയും വേഗം മുത്തശിയെ വീട്ടിൽ നിന്ന് സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പരാതിക്കാരിയായ ചെറുമകളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി അറിയിച്ചു.

See also  കാട്ടാക്കടയില്‍ നാട്ടുകാര്‍ ഭീതിയില്‍ ! ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article