Monday, August 18, 2025

പ്രതിഷേധം ഉയർത്തി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍

Must read

- Advertisement -

ഹൈദരാബാദ് : തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘മഹാലക്ഷ്മി’ പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രതിഷേധം ഉയർത്തി. ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ സംസ്ഥാനത്ത് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു ഡ്രൈവര്‍ തന്റെ വാഹനം കത്തിച്ചതിന്റെ ദൃശ്യം സോഷ്യല്‍മീഡിയകളില്‍ വൈറലാണ്. ബീഗംപേട്ട് പ്രദേശത്തെ പ്രജാഭവന് സമീപമാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ദേവ എന്നയാള്‍ തന്റെ വാഹനം കത്തിച്ചത്. അതിനു പിന്നാലെ തീകൊളുത്തി ആത്മഹത്യ ചെയ്യാനും ദേവ ശ്രമിച്ചു. സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാതിരുന്നതെന്ന് പോലീസ് പറയുഞ്ഞു. എന്നാൽ ഓട്ടോറിക്ഷ പൂർണ്ണമായും കത്തി നശിച്ചു. മഹബൂബ് നഗര്‍ സ്വദേശിയായ 45 കാരന്‍ ദേവയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിക്കുന്നതാണ് മഹാലക്ഷ്മി പദ്ധതി. തങ്ങളുടെ വരുമാന മാര്‍ഗം ഇല്ലാതാക്കുന്നതാണ് പദ്ധതിയെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറയുന്നത്. മഹാലക്ഷ്മി പദ്ധതി തങ്ങളുടെ ദൈനംദിന വരുമാനത്തെ ബാധിച്ചതായും നഷ്ടം മറികടക്കാന്‍ സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകള്‍ വിവിധ ജില്ലകളില്‍ പ്രതിഷേധം നടത്തിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന മഹാലക്ഷ്മി’ പദ്ധതി അധികാരത്തിലേറിയ ഉടന്‍ തന്നെ തെലങ്കാന സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

See also  ഡോ.ഷഹ്നയുടെ മരണം ; റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article