സ്വകാര്യ ബസ് ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം…

Written by Web Desk1

Published on:

കോഴിക്കോട് (Calicut) : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരൻ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ബസിനകത്തു കയറിയാണ് ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ കണ്ണൂർ മമ്പറം സ്വദേശിയായ പി കെ ഷഹീറിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു.

കൊയിലാണ്ടി കോട്ടക്കൽ സ്വദേശി മീത്തലകത്ത് എം നൗഷാദിനെയാണ് ഷഹീർ വധിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നൗഷാദിനെ സ്വകാര്യ ആശുപതിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിർത്തിയിട്ട ബസിൽ വിശ്രമിക്കുകയായിരുന്നു നൗഷാദ്.

ബസിനത്തേക്ക് കയറി വന്ന് ഷഹീർ നൗഷാദിനെ കുത്തി പരിക്കേൽപിക്കുകയായിരുന്നു. ബസിലെ കണ്ടക്ടറായ പ്രമോദ് ഷഹീറിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പിൻസീറ്റിനടിയിലെ ജാക്കി ലിവർ എടുത്തു നൗഷാദിന്റെ തലയ്ക്കടിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.

See also  കണ്ണീരോര്‍മ്മയായി തമിഴ്‌നാട് സ്വദേശി രാജ; 4 പേര്‍ക്ക് പുതുജീവന്‍ നല്‍കി മടക്കം

Related News

Related News

Leave a Comment