പത്തനംതിട്ട (Pathanamthitta) : പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ (DYFI) നേതാവുൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡനത്തിന് വിധേയയാക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് ഡി വൈ എഫ് ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസ് (Joyal Thomas), കൂടാതെ മുഹമ്മദ് റാഫി(Muhammed Rafi), സജാദ് (Sajad) എന്നീ യുവാക്കളും ഒപ്പം പ്രായപൂർത്തി ആകാത്ത ആളുമാണ് അറസ്റ്റിലായത്. ജോയൽ ഇന്നലെ രാത്രി ഡി വൈ എസ് പി (DYSP) ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
കുട്ടിയെ പീഡിപ്പിച്ചതിനു 16 പേർക്കെതിരെയും നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിനു 3 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്കൂളിൽ പോകാൻ മടി കാണിച്ച കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പ്രായപൂർത്തിയാകാത്തയാളെ ജുവനയിൽ ബോർഡിൽ ഹാജരാക്കും. പെൺകുട്ടിയുടെ മൊഴി പ്രകാരം കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.