ഭാര്യയുമായുള്ള വഴക്കിൽ യുവാവ് 7 ദിവസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി…

Written by Web Desk1

Published on:

സോൻഭദ്ര (Sonbadra) : ഭാര്യയോടുള്ള ദേഷ്യത്തിന് യുവാവ് 17 ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. സോൻഭദ്രയിലെ ഹതിനാല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മോതിചന്ദ് എന്ന യുവാവാണ് അറസ്റ്റിലായത് .

അസുഖം ബാധിച്ച കുഞ്ഞുമായി മരുന്ന് വാങ്ങാൻ പോകുന്നതിനിടെ മോതിചന്ദും ഭാര്യയുമായി വഴക്കുണ്ടായി. ഇതിന് പിന്നാലെ ഭാര്യയുടെ കൈയ്യിൽ ഉണ്ടായിരുന്ന കുഞ്ഞിനെ വാങ്ങി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു .

സംഭവത്തിന് ശേഷം കുട്ടിയുടെ മൃതദേഹവുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേയ്‌ക്ക് മാറ്റി. കുഞ്ഞിന്റെ അമ്മ മന്മതിയുടെ പരാതിയിൽ കേസെടുത്ത് പോലീസ് നടപടി ആരംഭിച്ചു.

See also  അധികമായാൽ അമൃതും വിഷം ; തൊ​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങി​യ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ചുകൊ​ന്നു

Leave a Comment