Thursday, May 8, 2025

മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു

Must read

- Advertisement -

ജറുസലേം (Jerusalem) : ഇസ്രയേലി (Israyel)ലെ മിസൈൽ ആക്രമണത്തിൽ (Missile attack) മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി പാറ്റ്നിബിൻ മാക്സ്‌വെല്ലാ (Patnibin Maxwell from Kollam) ണ് കൊല്ലപ്പെട്ടത്. രണ്ടുമലയാളികൾ അടക്കം ഏഴുപേർക്ക് പരിക്കേറ്റതായാണ് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നത്. ബുഷ് ജോസഫ് ജോർജ്, പോൾ മെൽവിൻ (Bush Joseph George and Paul Melvin) എന്നിവരാണ് പരിക്കേറ്റ മലയാളികൾ. മാർഗലിയോട്ടിലെ ഒരു പ്ളാന്റേഷനി(A plantation in Margaliot) ലാണ് മിസൈൽ പതിച്ചത്. ലെബനനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. തിങ്കളാഴ്‌ച പ്രാദേശിക സമയം 11 മണിയോടെയാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ വക്താവ് സാഖി ഹെല്ലർ (Israeli Spokesman Zaki Heller)പറഞ്ഞു.

പാട്‌നിബിന്റെ മൃതദേഹം സിവ് ആശുപതിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ബുഷ് ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവർ ചികിത്സയിലാണ്. പെറ്റാ ടിക്കാവയിലെ ബെല്ലിസൺസ് ആശുപത്രിയിലാണ് ജോർജിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. മുഖത്തും ദേഹത്തും പരിക്കേറ്റ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ജോർജിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മെൽവിൻ സിവ് ആശുപത്രിയിലാണ് ചികിത്സ തേടിയിട്ടുള്ളത്. ഇടുക്കി സ്വദേശിയാണ് പോൾ മെൽവിൻ.

See also  ലുഡോ ഗെയിം കളിക്കുന്നതിനിടെ തർക്കം; 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article