പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മെറിന ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് മരിച്ചത്.
തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പമ്പില്‍ സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നും ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയത്തായിരുന്നു ഷാനവാസ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തിയത്. എന്നാല്‍ തീ ആളിപ്പടരുന്നത് കണ്ട് ജീവനക്കാര്‍ ഉടന്‍തന്നെ പമ്പിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.