കന്യാകുമാരിക്കടുത്ത്‌ തിരയിൽപ്പെട്ട് മലയാളിയുവാവ് മുങ്ങിമരിച്ചു

Written by Taniniram1

Published on:

തിരുവനന്തപുരം :കന്യാകുമാരിക്കടുത്ത്‌ ലെമൂർ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി അരുണിന്റെ മകനും തൈക്കാട് സഹകരണ സംഘത്തിലെ ജീവനക്കാരനുമായ നിഖിൽ (24) ആണ് തിരയിൽപ്പെട്ട് മരിച്ചത്. വെള്ളിയാഴ്ച നിഖിലടക്കം ആറ് സുഹൃത്തുക്കൾ കന്യാകുമാരിയിലേക്ക് പോയിരുന്നു. തിരിച്ചുവരുന്ന വഴിയിൽ ഇവർ ലെമൂർ ബീച്ചിൽ കുളിക്കാൻ ഇറങ്ങി. കടലിൽ കുളിക്കുന്നതിനിടെ അഖിൽ തിരയിൽപ്പെട്ടു.

രക്ഷപ്പെടുത്താൻ ശ്രമിച്ച ഗോകുൽ, നിധിൻ എന്നിവരും തിരയിൽ അകപ്പെട്ടു. നാട്ടുകാർ മൂന്നു പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിഖിലിനെ രക്ഷപ്പെടുത്താനായില്ല. ഇൻസ്പെക്ടർ നവീനിന്റെ നേതൃത്വത്തിലുള്ള കുളച്ചൽ മറൈൻ പോലീസ് നടത്തിയ തിരച്ചിലിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തി. തുടർന്ന് പോസ്റ്റ്മാർട്ടത്തിനായി നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

See also  സെൻസസ്‌ ഒമ്പതാം തവണയും നീട്ടി ….

Related News

Related News

Leave a Comment