കുത്തേറ്റ നിലയില്‍ പാടത്ത് മൃതദേഹം; സംഭവത്തില്‍ അന്വേഷണം

Written by Web Desk2

Published on:

കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. തൃശൂര്‍ മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. ഇടുപ്പിന് സമീപം കുത്തേറ്റതായി കാണുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ള മൃതദേഹത്തില്‍ നിന്ന് മാംസം അടര്‍ന്നുപോയ നിലയിലാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

See also  ഒളിവില്‍ കഴിഞ്ഞത് 25 വര്‍ഷം; ഒടുവില്‍ വെബ്ലി സലീം അറസ്റ്റില്‍

Related News

Related News

Leave a Comment