Monday, March 31, 2025

ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Must read

- Advertisement -

ആലപ്പുഴ : ഏഴാം കാസുകാരന്‍ ആത്മഹത്യ ചെയ്ത (Student Suicide Alappuzha) സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന എ എം പ്രജിത്തിനെ (Prajith) കഴിഞ്ഞ 15 ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചില അധ്യാപകര്‍ നിസ്സാര കാര്യത്തിന് ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ മനോവിഷമത്തിലാണ് പ്രജിത്ത് ആത്മഹത്യ ചെയ്തതെന്ന് കുടംബം ആരോപിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് മൂന്ന് അധ്യാപകരെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കുകയാണ്. എന്തായാലും ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (ഡിഡബ്ല്യുസി) യാണ് അധ്യാപകരുടെ മൊഴിയെടുക്കുക.

സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍ വിശദമായ അന്വേഷണം വേണമെന്ന് എസ് പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാ പ്രേരണ തെളിയുകയാണെങ്കില്‍ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു. 13 വയസുകാരന്റെ സഹപാഠികളുടെ മൊഴിയും പോലീസ് എടുത്തിരുന്നു.

See also  പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അംഗം 6 വയസ്സുകാരനെ വധിക്കാൻ ശ്രമിച്ചതായി കേസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article