സ്വര്‍ണം മിശ്രിതരൂപത്തിൽ 3 കാപ്സ്യൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ 3 പേർ പിടിയിൽ

Written by Web Desk1

Published on:

കൊച്ചി (Kochi) : കരിപ്പൂർ വിമാനത്താവളം (Karipur Airport) വഴി കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണമിശ്രിതം പൊലീസ് പിടികൂടി. യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ 2 പേരെയും കസ്റ്റഡിയിലെടുത്തു. റിയാദില്‍നിന്നു വന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു സ്വർണം കടത്തിയത്.

തിരൂര്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി സ്വര്‍ണം സ്വീകരിക്കാന്‍ കാത്തുനിന്ന ഓമശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീന്‍, സലാം എന്നിവരെയും കസ്റ്റഡിയിലെടുത്തു. വിമാനത്താവള പരിസരത്തുനിന്നും രണ്ടാഴ്ചയ്ക്കിടെ പൊലീസ് പിടികൂടുന്ന രണ്ടാമത്തെ സ്വര്‍ണക്കടത്തു കേസാണിത്.

See also  പ്രവാസിയുടെ വീട്ടിൽ കവര്‍ച്ച; 22 പവന്‍ സ്വര്‍ണം കവര്‍ന്നു

Related News

Related News

Leave a Comment