- Advertisement -
വെർമോണ്ടിലെ ബർലിംഗ്ടണിൽ പലസ്തീൻ വംശജരായ മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്പ്പ് . ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. ശനിയാഴ്ച വൈകുന്നേരം വെർമോണ്ട് സർവകലാശാലയ്ക്ക് സമീപമുള്ള തെരുവിൽ വെച്ചാണ് സംഭവം നടന്നത്. വെടിവച്ച ശേഷം പ്രതി ഓടിരക്ഷപ്പെട്ടതായും ബർലിംഗ്ടൺ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ മൂന്ന് പേരിൽ രണ്ട് പേർ യുഎസ് പൗരന്മാരും മൂന്നാമൻ നിയമപരമായ യുഎസ് റസിഡന്റുമാണ്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ട് പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.