വാട്‌സാപ്പ് വഴി പരിചയപ്പെട്ട വീട്ടമ്മയിൽ നിന്നും ഒരു കോടി 32 ലക്ഷം കവർന്നു …

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : വീട്ടമ്മയിൽ നിന്ന് 1,32,61,055 രൂപ തട്ടിയെടുത്തതായി പരാതി. ഓഹരി വിപണിയിലൂടെ വൻ തുക ലാഭമുണ്ടാക്കാമെന്ന് പ്രലോഭിച്ചാണ് വീട്ടമ്മയിൽ നിന്ന് പണം തട്ടിയത്. (Complaint that Rs 1,32,61,055 was stolen from the housewife. He extorted money from the housewife by tempting her to make a huge profit through the stock market.) ശ്രീകാര്യം സ്വദേശിയിൽ നിന്നാണ് പണം തട്ടിയെടുത്തത്.

ഇതേ തുടർന്ന് യുവതി സൈബർ പോലീസിൽ പരാതി നൽക്കുകയായിരുന്നു. ഒരു മാസത്തിനിടെ പല അക്കൗണ്ടുകളിലേക്കാണ് ഇത്രയും തുക വീട്ടമ്മ അയച്ചത്. ഇവർ വാട്‌സ്ആപ്പ് വഴിയാണ് പരിചയപ്പെടുന്നത്. ട്രേഡിങിലൂടെ വൻ തുക ലഭിക്കുമെന്നും താൻ പറയുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

തുടർന്ന് മൊബൈൽ ആപ്പിന്റേതെന്ന് പറഞ്ഞ് ഒരു ലിങ്ക് മൊബൈലിൽ അയച്ചുകൊടുത്ത ശേഷം ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഒരു മാസത്തിനിടെ 11 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നൽകിയത്. ഒടുവിൽ തട്ടിപ്പെന്ന് സംശയം തോന്നിയപ്പോഴാണ് പരാതി നൽകിയത്.

See also  വിദ്യാർത്ഥികൾക്ക് വാട്ട്സ്ആപ്പിൽ നോട്ട്സുകൾ അയക്കുന്നത് വിലക്കി ഉത്തരവ്

Leave a Comment