വൃദ്ധമാതാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച് മകന്‍. കാരണം കേട്ടാല്‍ ഞെട്ടും. കോളിഫ്‌ളവര്‍ പറിച്ചതിനാണ് മകന്‍ അമ്മയോട് ഈ കൊടും ക്രൂരത ചെയ്തത്. ഒഡീഷയിലെ കിയോഞ്ജറിലാണ് സംഭവം.
പ്രായമായ മാതാവിനെ മര്‍ദിച്ച കേസില്‍ മകന്‍ ശത്രുഘ്‌ന മഹന്ത അറസ്റ്റിലായി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മര്‍ദനമേറ്റ മാതാവ് ചികിത്സ തേടി ആശുപത്രിയിലെത്തുമ്പോള്‍, ഇതറിഞ്ഞ ആശുപത്രി അധികൃതരാണ് പോലീസിനെ വിളിച്ചറിയിക്കുന്നത്. അപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
പൊലീസെത്തി മാതാവിന്റെ മൊഴി രേഖപ്പെടുത്തുകയും തുടര്‍ന്ന് പരാതി ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. കുറ്റം തെളിഞ്ഞതോടെ മഹന്തയെ പോലീസ് അറസ്റ്റ് ചെയ്തു.
സര്‍ക്കാര്‍ റേഷനും നാട്ടുകാരുടെ സഹായവും കൊണ്ടാണ് മാതാവ് ജീവിക്കുന്നത്. പണത്തിന് ആവശ്യം വന്നതോടെ മകന്റെ കൃഷിയിടത്തില്‍ നിന്ന് ഒരു കോളിഫ്‌ളവര്‍ എടുത്ത് അയല്‍വസിക്ക് വിറ്റു. ഇതാണ് മഹന്തയെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.