നാടിനെ നടുക്കി പോലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. പാലക്കാട് ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലാണ് യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജേഷിനെതിരെ വിവാഹിതയായ സ്ത്രീ പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് പോലീസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് സ്‌റ്റേഷനില്‍ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.