പാൽ കുടിക്കാൻ മാത്രമല്ല കഴിക്കാനും പറ്റും..എങ്ങനെയെന്നല്ലേ …

Written by Taniniram Desk

Published on:

വേണ്ട ചേരുവകൾ

പാൽ – 1/ 2 ലിറ്റർ
കോൺഫ്‌ളർ – 1/ 2 കപ്പ്
പഞ്ചസാര – 1/ 2 കപ്പ് + 2 ടേബിൾ സ്പൂൺ
മൈദ – 3/ 4 കപ്പ്
ഉപ്പ് – ഒരു പിഞ്ച്
വെള്ളം – 3/ 4 കപ്പ്
റൊട്ടി പൊടി – ആവശ്യത്തിന്
റിഫൈൻഡ് ഓയിൽ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അല്പം പാലും കോൺഫ്ലവറും പഞ്ചസാരയും കട്ടയില്ലാതെ മിക്സ് ചെയ്യുക. ബാക്കിയുള്ള പാൽ മുഴുവൻ ഒരു പാനിൽ വച്ച് നേരത്തെ തയ്യാറാക്കിയ മിശ്രിതവും ചേർത്ത് നന്നായി ഇളക്കുക. മീഡിയം ഫ്ലെയ്മിൽ കൈ എടുക്കാതെ കുറുകി വരുന്ന വരെ ഇളക്കി കൊടുക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്തു മറ്റൊരു ബൗളിലേക്ക് മാറ്റാം. ലെവൽ ചെയ്തു കൊടുത്ത ശേഷം നന്നായി തണുപ്പിക്കുക. പിന്നീട് ചതുരാകൃതിയിൽ മുറിച്ചെടുക്കാം.

ഇനി ബാറ്റർ തയ്യാറാക്കാം . 3/ 4 കപ്പ് മൈദ , ഒരു നുള്ള് ഉപ്പ് , 2 ടേബിൾ സ്പൂൺ പഞ്ചസാര , 3/ 4 കപ്പ് വെള്ളം എന്നിവ ചേർത്ത് കട്ടിയുള്ള ബാറ്റർ റെഡിയാക്കാം. മുറിച്ചെടുത്ത കഷ്ണം ഓരോന്നായി എടുത്ത് ബാറ്ററിൽ മുക്കി റൊട്ടി പൊടിയിലും മുക്കി മാറ്റിവയ്ക്കാം. അതിനു ശേഷ൦ 10 മിനിറ്റു നേരം ഫ്രീസറിൽ വയ്ക്കുക. ഈ സമയം എണ്ണ ചൂടാക്കാൻ വയ്ക്കാം. ഫ്രീസറിൽ നിന്നും എടുത്ത കഷ്ണം ഓരോന്നായി എണ്ണയിൽ ഇട്ടു വറുത്തെടുക്കാം. പുറം നല്ല കരുകരുപ്പും അകം നല്ല സോഫ്റ്റുമായ പാൽ ഫ്രൈ തയ്യാർ.

See also  രണ്ട് മിനിറ്റ് കൊണ്ട് മയൊണൈസ് തയ്യാറാക്കാം

Leave a Comment