ചേരുവകൾ
പഞ്ചസാര- 1 കപ്പ്
വെള്ളം- 1 1/2 കപ്പ്
നെയ്യ്- 1 ടീസ്പൂൺ
റവ- 1/2 കപ്പ്
പാൽ- 1 1/2 കപ്പ്
ബേക്കിങ് സോഡ- ആവശ്യത്തിന്
പാൽപ്പൊടി- 2 ടേബിൾസ്പൂൺ
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ഒന്നര കപ്പ് വെള്ളത്തിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് അലിയിക്കുക.
പഞ്ചസാര ലായനി വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കാം.
മറ്റൊരു പാൻ അടുപ്പിൽ വച്ച് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക.
അതിലേക്ക് അര കപ്പ് റവ ചേർത്തു വറുക്കുക.
ഒന്നര കപ്പ് പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പാൽ വറ്റി റവ സോഫ്റ്റായി വരുമ്പോൾ അടുപ്പണച്ച് അൽപ്പം ബേക്കിങ് സോഡ, രണ്ട് ടേബിൾസ്പൂൺ പാൽപ്പൊടി, കുറച്ച് ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക.
തയ്യാറാക്കിയ മാവിൽ നിന്നും കുറച്ചു വീതം എടുത്ത് ചെറിയ ഉരുളകളാക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക.
അതിലേക്ക് ഉരുളകൾ ചേർത്തു വറുക്കുക.
വറുത്തെടുത്ത ഉരുളകൾ പഞ്ചസാര ലായിനിയിലേക്കു ചേർത്ത് അൽപ്പ സമയം മാറ്റി വയ്ക്കുക. ശേഷം കൊതിയോടെ കഴിച്ചു നോക്കൂ.