കിടിലൻ പ്ലം കേക്ക് തയ്യാറാക്കാം അതും ഓവൻ ഇല്ലാതെ

Written by Taniniram Desk

Published on:

ചേരുവകൾ

മൈദ- 1 1/2 കപ്പ്
ബേക്കിങ് പൗഡർ- 1 ടേബിൾസ്പൂൺ
ബേക്കിങ് സോഡ- 1/2 ടേബിൾസ്പൂൺ
ഡ്രൈ ഫ്രൂട്ട്സ്- 1/2 കപ്പ്
ഓറഞ്ച് ജ്യൂസ്- 1/4 കപ്പ്
പഞ്ചസാര പൊടിച്ചത്- 6 ടേബിൾ സ്പൂൺ
ജാതിക്ക പൊടിച്ചത്- 1/2 ടീസ്പൂൺ
കറുവാപ്പട്ട പൊടിച്ചത്- 1/4 ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ- ആവശ്യത്തിന്
വാനില എസൻസ്- 1 ടേബിൾസ്പൂൺ
പാൽ- 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

  • ഉണക്കമുന്തിരി കശുവണ്ടി എന്നിവയിലേക്ക് കാൽ കപ്പ് ഓറഞ്ച് ജ്യൂസ് ചേർത്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കാം.
  • ഒരു സ്പൂൺ പഞ്ചസാരയിൽ ഒരു സ്പൂൺ വെളളം ഒഴിച്ച് അലിയിക്കുക. പഞ്ചസാര അലിഞ്ഞതിനു ശേഷം അതിലേക്ക് കാൽകപ്പ് വെളളം കൂടി ഒഴിക്കാം. ഇത് തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.
  • കുതിർത്തു വച്ച ഡ്രൈ ഫ്രൂട്ട്സിൽ ഒരു ടേബിൾസ്പൂൺ മൈദപ്പൊടി ചേർത്തിളക്കാം.
  • അര കപ്പ് പാൽ തിളപ്പിച്ചടുക്കാം.​ ഇതിലേക്ക് കാൽ ഗ്ലാസ് വെജിറ്റബിൾ എണ്ണ കൂടി ചേർക്കാം.
  • ബാക്കി വന്ന മൈദപ്പൊടിയും അര ടേബിൾസ്പൂൺ ബേക്കിങ് സോഡയും ഒരു ടേബിൾസ്പൂൺ ബേക്കിങ് പൗഡറും, ഒരു നുള്ള് ജാതിക്ക പൊടിച്ചതും, കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചതും അരിച്ചെടുത്ത് പാലിലേക്ക് ചേർക്കാം.
  • പാലിലേക്ക് ഡ്രൈ ഫ്രൂട്സും പഞ്ചസാര അലിയിച്ചു വച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
  • കുക്കറെടുത്ത് ഉള്ളിൽ വെണ്ണ നന്നായി പുരട്ടുക.
  • അതിലേക്ക് ഒരു ബട്ടർ പേപ്പർ വയ്ക്കുക.
  • തയ്യാറാക്കിയ മാവ് അതിലേക്ക് മാറ്റാം. കുറച്ച് ഉണക്കമgന്തിരിയും കശുവണ്ടിയും മുകളിലായി ചേർക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് കുക്കർ വയ്ക്കാം. വാഷർ മാറ്റിയതിനു ശേഷം കുക്കർ അടയ്ക്കാം.
  • കുറഞ്ഞ തീയിൽ 20 മിനിറ്റ് വേവിക്കാം. ശേഷം ഇഷ്ടാനുസരണം മുറിച്ച് കഴിച്ചോളൂ.

See also  സ്മൂത്തി കഴിക്കൂ, ജീവിതം സ്മൂത്താക്കാം; ശീലമാക്കിക്കോളൂ… ​

Leave a Comment