കിടിലൻ പാലട പായസം ഇനി മതിവരുവോളം കഴിക്കാം

Written by Taniniram Desk

Published on:

ചേരുവകൾ

  • അരി അട/മട്ട അരി അട- 1 കപ്പ്
  • പാൽ- ഒന്നര ലിറ്റര്‍
  • വെള്ളം- 4 കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക്- 4 ടേബിൾ സ്പൂൺ
  • പാൽ പൊടി- 3 ടേബിൾ സ്പൂൺ
  • പഞ്ചസാര- ആവശ്യത്തിന്
  • ഏലയ്ക്ക- 2 എണ്ണം ചതച്ചത്
  • ഉപ്പ്- ആവശ്യത്തിന്
  • നെയ്യ്- 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

  • അട തിളപ്പിച്ച വെള്ളത്തിലിട്ട് ഒരു മണിക്കൂർ അടച്ചു വെയ്ക്കാം.
  • അത് വെന്തതിന് ശേഷം തണുത്ത വെള്ളമൊഴിച്ച് അരിച്ചു മാറ്റി വെയ്ക്കാം.
  • പിന്നീട് അടി കട്ടിയുള്ള ഒരു പാത്രമോ ഉരുളിയോ എടുത്ത് അതിലേയ്ക്ക് പാൽ, വെള്ളം, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, പാൽപൊടി കുറച്ച് ചൂടുവെള്ളത്തിൽ കലർത്തിയത്, ഏലയ്ക്ക എന്നിവ ചേർക്കാം.
  • ചേരുവകൾ നന്നായി ഇളക്കി ചേർക്കാം.
  • പിങ്ക് നിറമായി വരുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന അട ചേർത്ത് ഇളക്കാം.
  • കുറുകി വരുമ്പോൾ നെയ്യ് ചേർത്ത് തീ ഓഫ് ചെയ്താൽ രുചികരമായ പാലട പായസം റെഡി.

See also  ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ ഇതാ ചില ടിപ്‌സ്…

Leave a Comment