ചേരുവകൾ
നേന്ത്രപ്പഴം
തേങ്ങ
ഉണക്കമുന്തിരി
കശുവണ്ടി
ഏലയ്ക്കപ്പൊടി
പഞ്ചസാര
നെയ്യ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
- പകുതി പഴുത്ത പഴം ആവിയിൽ വേവിക്കാം.
- വെന്ത പഴം തൊലി കളഞ്ഞ് ഉടച്ചെടുക്കുക.
- അൽപ്പം നെയ്യ് ചേർത്തിളക്കി മാറ്റി വെയ്ക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് ചൂടാക്കാം.
- അതിലേയ്ക്ക് കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങ ചിരകിയത്, എന്നിവ ചേർത്ത് വറുക്കാം.
- അൽപ്പം ഏലയ്ക്കപ്പൊടി, മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കുക.
- ശേഷം കൈയ്യിൽ നെയ്യ് പുരട്ടി ഉടച്ചു വെച്ചിരിക്കുന്ന പഴത്തിൽ നിന്നും അൽപ്പം വീതം എടുത്ത് ചെറിയ ഉരുളകളാക്കാം.
- അവ പരത്തി തേങ്ങ വറുത്തെടുത്തത് വെച്ച് അരികുകൾ ഒട്ടിച്ച് നീളത്തിൽ ഉന്നക്കായുടെ ആകൃതിയിലാക്കിയെടുക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി അവ ചേർത്തു വറുക്കുക.
- ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റാം. ചൂടോടെ തന്നെ കഴിക്കാം