- Advertisement -
ചേരുവകൾ
- നെയ്മീൻ- 500 ഗ്രാം
- വെളിച്ചെണ്ണ- 3
- കറിവേപ്പില- ആവശ്യത്തിന്
- ഇഞ്ചി- 6 വെളുത്തുള്ളി
- പച്ചമുളക്- 3
- വെളുത്തുള്ളി- 6
- തക്കാളി- 2
- ഉപ്പ്- ആവശ്യത്തിന്
- മുളകുപൊടി- 1 ടീസ്പൂൺ
- തേങ്ങാപ്പാൽ- 500 മില്ലി
- നാരങ്ങാ നീര്- 1 ടീസ്പൂൺ
- വിനാഗിരി- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- മീൻ വൃത്തിയായി കഴുകി കഷ്ണങ്ങളാക്കാം. പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കാം. അതിലേയ്ക്ക് ഇഞ്ചിയും, കറിവേപ്പിലയും ചേർത്തു വഴറ്റാം.
- ചെറുതായി അരിഞ്ഞ സവാളയും, വെളുത്തുള്ളിയും, പച്ചമുളകും ചേർത്ത് വേവിക്കാം.
- തക്കാളി കഷ്ണങ്ങളാക്കിയതിനൊപ്പം ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും, മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
- രണ്ടു കപ്പ് വെള്ളം അതിലേയ്ക്ക് ഒഴിച്ചു തിളപ്പിക്കാം. ശേഷം കഷ്ണങ്ങളാക്കിയ മീൻ ചേർത്ത് ഇടത്തരം തീയിൽ വേവിക്കാം. തേങ്ങാപ്പാൽ ഒഴിച്ച് 15 മിനിറ്റ് തിളപ്പിക്കുക.
- നാരങ്ങാനീരും വിനാഗിരിയും ഒഴിച്ച് കുറഞ്ഞ തീയിൽ 5 മിനിറ്റ് തിളപ്പിക്കാം. ശേഷം അടുപ്പണയ്ക്കാം. കേരള സ്റ്റൈൽ ഫിഷ് മോളി റെഡി.