മിനിറ്റുകൾക്കുള്ളിൽ ഇനി കോഴിക്കറി തയ്യാറാക്കാം

Written by Taniniram Desk

Published on:

ചേരുവകൾ

  • ചിക്കൻ
  • ഉപ്പ്
  • നാരങ്ങാ നീര്
  • മഞ്ഞൾപ്പൊടി
  • കുരുമുളകുപൊടി
  • വെളിച്ചെണ്ണ
  • കറുവാപ്പട്ട
  • ഗ്രാമ്പൂ
  • ഏലയ്ക്ക
  • പെരുംജീരകം
  • മുളകുപൊടി
  • മല്ലിപ്പൊടി
  • സവാള
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • കറിവേപ്പില
  • വെള്ളം
  • തക്കാളി
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

  • ഒരു കിലേ ചിക്കൻ കഴുകി വൃത്തിയാക്കി അര ടേബിൾസ്പൂൺ ഉപ്പ്, ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് , അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തു പുരട്ടി മാറ്റി വെയ്ക്കാം.
  • ഒരു കുക്കൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒളിച്ച് ചൂടാക്കിയതിനു ശേഷം അഞ്ച് കറുവാപ്പട്ട കഷ്ണങ്ങൾ, അഞ്ച് ഗ്രാമ്പൂ, അഞ്ച് ഏലയ്ക്ക എന്നിവ ചേർത്തു വറുക്കാം.
  • ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ​ പെരുംജീരകം കൂടി ചേർത്തു കൊടുക്കാം.
  • ശേഷം അടുപ്പണച്ച് രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി, രണ്ട് സവാള അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും, അൽപ്പം ഇഞ്ചിയും, വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും, അര ടീസ്പൂൺ​ ഉപ്പും, കാൽ ഗ്ലാസ് വെള്ളവും ചേർത്ത് കുക്കർ അടച്ചു വെച്ച് വേവിക്കാം.
  • ഒരു വിസിൽ അടിച്ചതിനു ശേഷം തുറന്ന് ഒരു തക്കാളി ചെറുതായി അരിഞ്ഞത്, മസാല പുരട്ടി മാറ്റി വെച്ച ചിക്കൻ, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കാം.
  • ആദ്യത്തെ വിസിൽ അടിക്കുമ്പോൾ തീ കുറച്ചു വെയ്ക്കൂ.
  • രണ്ടാമത്തെ വിസിൽ അടിക്കുന്നതിനു മുമ്പായി അടുപ്പണച്ച് കുറച്ച് വെളിച്ചെണ്ണ പുറമേ ഒഴിച്ച്, അൽപെ കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.

See also  തയ്യാറാക്കാം രുചിയേറിയ ഫ്രൂ​ട്ട് സാ​ല​ഡ്…

Leave a Comment