ചേരുവകൾ
പച്ചരി – 1 കപ്പ്
തേങ്ങ – 1 കപ്പ്
ശർക്കര – 1 കപ്പ്
കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ
വെള്ളം- 2 കപ്പ്
പഞ്ചസാര- 1 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഏലയ്ക്ക – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
കശുവണ്ടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് പച്ചരിയിലേക്ക് ഒരു അൽപ്പം തേങ്ങ ചിരകിയതും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുക്കാം.
- ഒരു കപ്പ് തേങ്ങ ചിരകിയത് അരച്ച് തേങ്ങാപ്പാൽ അരിച്ചെടുക്കുക.
- ഒരു പാനിൽ രണ്ട് കപ്പ് വെള്ളവും ഒന്നേകാൽ കപ്പ് പഞ്ചസാരയുമെടുത്ത് അലിയിക്കൂ.
- പഞ്ചസാര അലിഞ്ഞതിനു ശേഷം ഒരു നുള്ള് ഏലയ്ക്കപ്പൊടി ചേർത്തോളൂ.
- അരിച്ചെടുത്ത തേങ്ങാപ്പാൽ അടുപ്പിൽ വച്ച് ശർക്കര ലായനി കൂടി ചേർത്തിളക്കി കുറുക്കിയെടുക്കാം.
- ആവശ്യത്തിന് നെയ്യ് ചേർക്കുക.
- നെയ്യിൽ വറുത്തെടുത്ത കിസ്മിസും കശുവണ്ടിയും ഇതിലേക്ക് ചേർക്കാം. ഓവലനിലേക്ക് വച്ച് സെറ്റാക്കിയെടുക്കാം.
- ഓവൻ ഇല്ലെങ്കിൽ ഒരു ബൗളിലേക്ക് ഒരു കപ്പ് കോൺഫ്ലോറെടുക്കാം. അത് ചേർത്ത് കുറക്കിയെടുക്കാവുന്നതാണ്.
- ശേഷം അടുപ്പണച്ച് പരന്ന പാത്രത്തിലേക്ക് മാറ്റൂ. ചൂടാറിയതിനു ശേഷം രുചിയോടെ കഴിക്കാം