ചേരുവകൾ
- ചെമ്മീൻ
- ഉപ്പ്
- മുളകുപൊടി
- മഞ്ഞൾപ്പൊടി
- വെളിച്ചെണ്ണ
- ചുവന്നുളളി
- ഇഞ്ചി
- വെളുത്തുള്ളി
- കറിവേപ്പില
- തക്കാളി
തയ്യാറാക്കുന്നവിധം
- ആവശ്യത്തിന് ഉണക്കചെമ്മീൻ കഴുകി വൃത്തിയാക്കിയതിലേയ്ക്ക് അൽപം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി വെയ്ക്കുക.
- അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി മാറ്റിവെച്ചിരിക്കുന്ന ചെമ്മീൻ വറുത്തെടുക്കാം.
- അതേ എണ്ണയിൽ തന്നെ ഒരു പിടി ചുവന്നുള്ളി, ഇഞ്ചിയുടെ ഒരു ചെറിയ കഷ്ണം, നാലു വെളുത്തുള്ളി, അൽപ്പം കറിവേപ്പില എന്നിവ അരച്ചത് ചേർത്തു വഴറ്റാം.
- ഒരു തക്കാളി അരച്ചെടുത്തതും, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
- വറുത്തു വെച്ചിരിക്കുന്ന ചെമ്മീൻ അതിലേയ്ക്ക് ചേർത്ത് അഞ്ചുമിനിറ്റുകൂടി വേവിക്കാം.