ബാക്കിയുള്ള ചോറ് ഇനി കളയണ്ട; ചോക്ലേറ്റ് മൂസ് തയ്യാറാക്കാം

Written by Taniniram Desk

Published on:

ചേരുവകൾ

ഡാർക്ക് ചോക്ലേറ്റ്
ചോറ്
വെള്ളം
കൊക്കോ പൊടി

തയ്യാറാക്കുന്ന വിധം

വെള്ളം നന്നായി ചൂടാക്കി ഡാർക്ക് ചോക്ലേറ്റ് അലിയിച്ചെടുക്കുക.
ഒന്നര കപ്പ് വേവിച്ച ചോറിലേയ്ക്ക് അര കപ്പ് ചൂടു വെള്ളവും, അലിയിച്ചെടുത്ത ഡാർക്ക് ചോക്ലേറ്റ് ഒന്നര കപ്പും ചേർത്ത് അരച്ചെടുക്കുക.
ഇതൊരു ബൗളിലേയ്ക്കു മാറ്റി രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക.
കട്ടിയായി വന്നു എന്ന് ഉറപ്പാക്കിയതിനു ശേഷം അൽപ്പം കൊക്കോ പൊടി അല്ലെങ്കിൽ ചോക്ലേറ്റ് പൊടിച്ചത് മുകളിൽ ചേർത്തു കഴിക്കാം.

See also  കല്ലുമ്മക്കായ വരട്ടിയത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

Leave a Comment