ചില്ലി ചിക്കൻ ഫ്രൈ തയ്യാറാക്കാം; കുട്ടികൾക്ക് പോലും ഇഷ്ടമാകും

Written by Taniniram Desk

Published on:

ചേരുവകൾ

  • എണ്ണ- 1 ടേബിൾസ്പൂൺ
  • പച്ചമുളക്- 2
  • സവാള- 1
  • കാപ്സിക്കം- 1/2
  • സോയസോസ്- 1 ടേബിൾസ്പൂൺ
  • വിനാഗിരി- 1 ടേബിൾസ്പൂൺ
  • പഞ്ചസാര- 1ടീസ്പൂൺ
  • കെച്ചപ്പ്- 1 ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • കുരുമുളക്- ആവശ്യത്തിന്
  • മല്ലിയില- 1 പിടി
  • ചിക്കൻ- 500 ഗ്രാം
  • കോൺഫ്ലോർ- 1 ടേബിൾസ്പൂൺ
  • മൈദ- 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • ഗരംമസാല- 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

മുളകുപൊടി, ഗരംമസാല, കോൺഫ്ലോർ, ഒരു നുള്ള് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. മറ്റൊരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഉടച്ചെടുക്കാം. ചിക്കൻ കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്ത് 30 മിനിറ്റ് മാറ്റി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ മസാല പുരട്ടിയ ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഇടത്തരം തീയിൽ വറുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അൽപം എണ്ണ ഒഴിക്കാം. അതിലേയ്ക്ക് പച്ചമുളക്, കാപ്സിക്കം, സവാള എന്നിവ ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം. ശേഷം സോയസോസ്, വിനാഗിരി, ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി പച്ചക്കറികൾ വെന്തതിനു ശേഷം അടുപ്പണയ്ക്കാം. പാനിലേയ്ക്ക് വറുത്ത ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം. അൽപ്പം ചില്ലി സോസ് ചേർക്കാവുന്നതാണ്. ഒരു പിടി മല്ലിയില കൂടി ചേർത്ത് അടുപ്പണയ്ക്കാം. ചൂടോടെ കഴിക്കാം ചില്ലി ചിക്കൻ പക്കോട.

See also  ചപ്പാത്തി സോഫ്റ്റ് ആകാൻ നോക്കാം ടിപ്‌സുകൾ …

Leave a Comment