പ്രോട്ടീനുകളുടെ ഉറവിടം; കാരറ്റ് മിൽക്ക് ഷേക്ക് ഇങ്ങനെ തയ്യാറാക്കൂ

Written by Taniniram Desk

Published on:

ചേരുവകൾ

  • കാരറ്റ്
  • ബദാം
  • അണ്ടിപരിപ്പ്
  • പാൽ
  • ശർക്കര അല്ലെങ്കിൽ പഞ്ചസാര
  • ഏലയ്ക്കാപ്പൊടി

തയ്യാറാക്കുന്ന വിധം

  • ഒരു വലിയ കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കാം. അത് അരച്ചെടുക്കുക.
  • അതിലേയ്ക്ക് വെള്ളത്തിൽ കുതിർത്തുവെച്ച പന്ത്രണ്ട് ബദാമും പത്ത് അണ്ടിപരിപ്പും ഇട്ട് കുറച്ച് പാല് കൂടി ഒഴിച്ചു കൊടുക്കുക.
  • തുടർന്ന് പേസ്റ്റ് രൂപത്തിൽ അരയ്ക്കാം.
  • ശേഷം ആ മിക്സിലേയ്ക്ക് ആവശ്യത്തിന് മധുരം ചേർക്കുക. മധുരത്തിനായി പഞ്ചസാരയോ ശർക്കരയോ ഉപയോഗിക്കാവുന്നതാണ്.
  • അര ടീസ്പൂൺ ഏലയ്ക്കാപൊടിച്ചതും ചേർത്ത് കുറച്ച് പാലും ഒഴിച്ച് ഒരിക്കൽ കൂടി ബ്ലെൻ്റ് ചെയ്യുക.
  • സ്മൂത്ത് ആൻ്റ് ക്രീമി ടെക്സ്ചറിൽ ബ്ലെൻ്റ് ചെയ്ത് എടുത്ത കാരറ്റ് മിൽക്ക് ഷേക്ക് ഗ്ലാസിലേയ്ക്ക് പകർന്ന് തണുപ്പിച്ചോ അല്ലാതെയോ സേർവ് ചെയ്യാം.
See also  മസാല ബോണ്ട തയ്യാറാക്കാം; കടയിൽ കിട്ടുന്ന അതെ രുചിയിൽ

Leave a Comment