ഹെൽത്തി കേക്ക് ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ

Written by Taniniram Desk

Published on:

ചേരുവകൾ

തൈര്- 1/2 കപ്പ്
ബേക്കിങ് പൗഡർ- 1 ടീസ്പൂൺ
വാനില എസെൻസ്- 1 ടീസ്പൂൺ
കൊക്കോ പൗഡർ- 1 ടേബിൾസ്പൂൺ
വെജിറ്റബിൾ ഓയിൽ- 1 ടേബിൾസ്പൂൺ
വെണ്ണ- 1 ടേബിൾസ്പൂൺ
ബേക്കിങ് സോഡ- 1 ടീസ്പൂൺ
ഉപ്പ്- 1 നുള്ള്
റാഗിപ്പൊടി- 1 1/2 കപ്പ്

തയ്യാറാകുന്ന വിധം

ഒരു ബൗളിൽ തൈര്, ബേക്കിങ് സോഡ, ഉപ്പ്, വാനില എസെൻസ് എന്നിവ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് മാറ്റി വയ്ക്കാം. ഇതേ സമയം ഓവൻ പ്രീഹീറ്റ് ചെയ്യുക. 10 മിനിറ്റിനു ശേഷം അതിലേയ്ക്ക് കൊക്കോപ്പൊടിയും റാഗിപ്പൊടിയും ചേർത്ത് വെജിറ്റബിൾ ഓയിൽ ഒഴിച്ചിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിക്കാം.കേക്ക് ടിന്നിൽ വെണ്ണ പുരട്ടി ബട്ടർ പേപ്പർ വയ്ക്കാം. അതിലേയ്ക്ക് മാവ് ഒഴിക്കാം. ഇത് പ്രീഹീറ്റ് ചെയ്ത് ഓവനിലേയ്ക്കു വെയ്ക്കാം. 30 മുതൽ 40 മിനിറ്റു വരെ 180 ഡിഗ്രി സെൽഷ്യസിൽ ബേക്ക് ചെയ്തെടുക്കാം. കുക്കറിലും ഇത് തയ്യാറാക്കാവുന്നതാണ്. കുക്കർ പ്രീഹീറ്റ് ചെയ്ത് പരന്ന പാത്രത്തിൽ വെണ്ണ പുരട്ടി മാവ് അതിലേയ്ക്ക് ഒഴിക്കാം. ശേഷം ഇത് കുക്കറിലേയ്ക്ക് ഇറക്കി വച്ച് 30 മുതൽ 40 മിനിറ്റു വരെ ബേക്ക് ചെയ്യാം.

See also  3 ചേരുവ മാത്രം; ഐസ്ക്രീം റെഡി

Leave a Comment