ചേരുവകൾ
- നെയ്യ്
- പഞ്ചസാര
- ഏലയ്ക്കാപ്പൊടി
- മൈദ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിൽ 1 കപ്പ് മൈദ എടുത്ത് അതിലേക്ക് 7 ടേബിൾ സ്പൂൺ പഞ്ചസാര പൊടിച്ചതു ചേർക്കുക.
- ഒരു നുളള് ഉപ്പ് അതിനൊപ്പം അര ടീസ്പൂൺ വാനില എസൻസ് അല്ലെങ്കിൽ ഏലയ്ക്കാപ്പൊടി ചേർത്ത് നന്നായി മിക്സ്സ് ചെയ്യുക.
- ഉരുക്കിയ നെയ്യ് ആവശ്യത്തിന് എടുത്ത് മൈദയിലേയ്ക്ക് ചെറിയ അളവിൽ ചേർത്ത് കൈകൊണ്ട് മിക്സ് ചെയ്ത് വെയ്ക്കുക.
- ശേഷം കൈയ്യിൽ അൽപ്പം നെയ്യ് പുരട്ടി മിക്സ് ചെയ്തിരിക്കുന്ന മാവിൽ നിന്ന് കുറച്ചെടുത്ത് കൈകൊണ്ട്തന്നെ ഉരുട്ടിയെടുക്കുക.
- ഓവനിൽ ആണെങ്കിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത് ബേക്കിങ് ട്രെയിൽ വെക്കുക.
- ഓവനില്ലെങ്കിൽ നോൺസ്റ്റിക്കിൻ്റെയോ അലൂമിനിയത്തിൻ്റെയോ കട്ടിയുള്ള പാത്രം മതിയാകും.
- അങ്ങിനെയെങ്കിൽ 5 മിനിറ്റ് പാത്രം പ്രീഹീറ്റ് ചെയ്ത് മീഡിയം ഫ്ലെയ്മിൽ ഒരു ചെറിയ തട്ടത്തിൽ ഉരുട്ടിയെടുത്ത മാവ് എടുത്ത് അതിലേയ്ക്ക് വെച്ച് അടയ്ക്കുക.
- ആവി ഒട്ടും തന്നെ പുറത്തേയ്ക്ക് പോകരുത്.
- 15 മിനിറ്റിനുള്ളിൽ നല്ല പെർഫക്ട് കുക്കി റെഡി.