വെറും 5 മിനുട്ടിനുള്ളില്‍ ബലൂൺ ബട്ടൂര വീട്ടിൽ തയ്യാറാക്കാം

Written by Taniniram Desk

Published on:

ചേരുവകള്‍

  • മൈദ -1 കപ്പ്
  • ഗോതമ്പു പൊടി – 1/2 കപ്പ്
  • തൈര് – 1/2 കപ്പ്
  • പാല്‍ – 1/4 ഗ്ലാസ്
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – 1 ടീസ്പൂണ്‍
  • യീസ്റ്റ് – 1/2 ടീസ്പൂണ്‍
  • എണ്ണ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

  • തൈര്, കുറച്ചു പാല്‍ എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
  • അതിലേക്കു പഞ്ചസാര, ഉപ്പ്, യീസ്റ്റ്, എണ്ണ എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
  • മൈദ, ഗോതമ്പു പൊടി എന്നിവ അരിച്ച് എടുത്ത ശേഷം തൈര്, പാല്‍ മിക്‌സിലേക്കു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കുഴച്ചെടുക്കുക.
  • അതിനുശേഷം മുകളില്‍ കുറച്ചു എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ചു മൂടി വയ്ക്കുക.
  • ഒരു മണിക്കൂറിനു ശേഷം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം.
  • ശേഷം പരത്തി എണ്ണയിലിട്ട് ഇട്ടു വറുത്തെടുക്കാം.
See also  ഈ ക്രിസ്തുമസിന് ഡ്രീം കേക്ക് ഉണ്ടാക്കിയാലോ?

Leave a Comment