ഈ ഒറ്റ കറി മതി; ചോറ് തീരുന്ന വഴിയറിയില്ല

Written by Taniniram Desk

Published on:

ചേരുവകള്‍

  • കോളിഫ്‌ലവര്‍- 1
  • കറുവപ്പട്ട- 1
  • ഏലയ്ക്ക- 2
  • ഗ്രാമ്പൂ-5
  • പെരുംജീരകം- 1ടീസ്പൂണ്‍
  • വഴനയില- 1
  • സവാള- 2
  • വെളുത്തുള്ളി- 6 അല്ലി
  • ഇഞ്ചി- ആവശ്യത്തിന്
  • അണ്ടിപരിപ്പ്- 15
  • തക്കാളി- 1
  • വെള്ളം- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍
  • ഗ്രീന്‍പീസ്- 1/2 കപ്പ്
  • ജീരകം- 1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
  • കാശ്മീരിമുളകുപൊടി- 2 ടീസ്പൂണ്‍
  • ജീരകപ്പൊടി- 1 ടീസ്പൂണ്‍
  • മല്ലിപ്പൊടി- 1 ടീസ്പൂണ്‍
  • ഗരംമസാല- 1/2 ടീസ്പൂണ്‍
  • ഉപ്പ്- 1 ടീസ്പൂണ്‍
  • വെള്ളം- 1 1/2 കപ്പ്
  • കസൂരിമേത്തി- ആവശ്യത്തിന്
  • മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • കോളിഫ്‌ലവര്‍ കഷ്ണങ്ങളാക്കി അടര്‍ത്തിയെടുത്തിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. മസാല പുരട്ടിയ കോളിഫ്‌ലവര്‍ വേവിക്കാം.
  • പാന്‍ അടുപ്പില്‍ വച്ച് ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് ഒരു കറുവപ്പട്ട, രണ്ട് ഏലയ്ക്ക, അഞ്ച് ഗ്രാമ്പൂ, ഒരു ടീസ്പൂണ്‍ പെരുംജീരകം, ഒരു വഴനയില എന്നിവ ചേര്‍ത്ത് വഴറ്റാം.
  • ഇടത്തരം വലിപ്പമുള്ള രണ്ട് സവാള ചെറുതായി അരിഞ്ഞതും ആറ് വെളുത്തുള്ളി അല്ലിയും, ചെറിയ കഷ്ണം ഇഞ്ചിയും ചേര്‍ത്ത് വഴറ്റുക.
  • വറുത്തെടുത്ത അണ്ടിപരിപ്പ് ഇതിലേക്ക് ചേര്‍ക്കൂ. ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞതു കൂടി ചേര്‍ത്ത് ഇളക്കി വഴറ്റിയെടുക്കാം.
  • പച്ചക്കറികള്‍ വെന്തതിനു ശേഷം അരച്ച് മാറ്റി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് അരപ്പ് ചേര്‍ത്തിളക്കാം.
  • കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് ടീസ്പൂണ്‍ കാശ്മീരിമുളകുപൊടി, ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കാം.
  • ഒന്നര കപ്പ് വെള്ളം ഒഴിച്ച് കോളിഫ്‌ലവര്‍ ചേര്‍ത്ത് അടച്ചു വച്ച് തിളപ്പിക്കാം. തിളച്ച് കുറുകി വരുമ്പോള്‍ കസൂരിമേത്തി പൊടിച്ചതും, മല്ലിയിലും ചേര്‍ത്ത് അടുപ്പണയ്ക്കാം.
See also  ഈ തണുപ്പു കാലത്ത് കാരറ്റ് പായസം ഉണ്ടാക്കാം

Leave a Comment