Thursday, April 3, 2025

‘നീ അത്ര സ്മാര്‍ട്ട് അല്ല’- സാമന്തയുടെ അച്ഛൻ ഇങ്ങനെ പറഞ്ഞതിന്റെ സത്യം…

Must read

- Advertisement -

നടി സാമന്തയുടെ അച്ഛന്റെ വേർപാട് ഇന്നലെയാണ് തൻറെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കു വച്ചത് .
‘Until we meet again Dad’ എന്ന് പറഞ്ഞ് ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു. സമാന്തയ്‌ക്കൊപ്പം പൊതു പരിപാടികളില്‍ ഒന്നും അച്ഛൻ ജോസഫ് പ്രഭു പങ്കെടുക്കാറില്ലെങ്കിലും, മകളുടെ വളര്‍ച്ചയില്‍ എന്നും അഭിമാനിക്കുന്ന അദ്ദേഹം ചിലപ്പോഴൊക്കെ വാര്‍ത്തകളില്‍ സജീവമായിരുന്നു.

അച്ഛന്റെ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ സമാന്ത അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലാവുന്നു. എന്തുകൊണ്ടാണ് സമാന്ത തുടക്കകാലത്ത് തന്റെ വിജയങ്ങളുടെ ക്രെഡിറ്റ്‌സ് ഒന്നും സ്വന്തമായി എടുക്കാത്തത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. അതിന് കാരണം തന്റെ പിതാവാണെന്ന് നടി വെളിപ്പെടുത്തി.

ചെറുപ്പത്തില്‍ നല്ല മാര്‍ക്ക് നേടി വിജയിച്ചാലും, നീ അത്ര സ്മാര്‍ട്ട് ഒന്നുമല്ല. ഇന്ത്യന്‍ സിലബസ് നന്നായതുകൊണ്ടാണ് നിനക്ക് റാങ്ക് കിട്ടിയത് എന്ന് അച്ഛന്‍ പറയുമായിരുന്നു. നീ അത്ര സ്മാര്‍ട്ട് അല്ല എന്ന ആ വാക്ക് തന്നില്‍ ഒരു അപകര്‍ഷതാബോധം സൃഷ്ടിച്ചു. പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അത് അനുഭവിച്ചിരുന്നു. ഞാന്‍ ചെയ്യുന്നത് അത്ര നല്ലതല്ല, എന്നെ കാണാന്‍ അത്ര കൊള്ളില്ല എന്നൊക്കെയുള്ള തോന്നല്‍ സിനിമയില്‍ വന്നതിന് ശേഷവും ഉണ്ടായി. എന്റെ സിനിമ വിജയിച്ചു കഴിഞ്ഞാല്‍ അതിന്റെ ക്രെഡിറ്റ് ഞാന്‍ എടുത്താല്‍, ഞാനൊന്നുമല്ല എന്ന് ജനങ്ങള്‍ കണ്ടെത്തുമോ എന്ന പേടിയായിരുന്നു എനിക്ക്.

പത്ത് – പന്ത്രണ്ട് വര്‍ഷം എന്നോട് തന്നെ സ്വയം പോരാടിയാണ് ആ അപകര്‍ഷതാബോധത്തില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിച്ചത്. ഒരു പക്ഷേ അന്ന് അച്ഛന്‍ തന്റെ സുരക്ഷിതത്വത്തെ കുറിച്ച് ചിന്തിച്ചതുകൊണ്ടാവാം, നീ അത്ര കേമിയല്ല എന്ന് പറഞ്ഞത് എന്നും സമാന്ത റുത്ത് പ്രഭു പറയുന്നുണ്ട്.

നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞ സമയത്തും, അതൊരു ഇമോഷണല്‍ അവസ്ഥയില്‍ നിന്ന് വന്നതാവാം എന്ന് പറഞ്ഞ ജോസഫ് പ്രഭു, അവരെ ഒന്നിപ്പിക്കാന്‍ ശ്രമിച്ചതായും പറയപ്പെടുന്നു. സമാന്ത റുത്ത് പ്രഭുവിന്റെ പിതാവായിട്ടും, എന്തുകൊണ്ടാണ് താങ്കള്‍ പൊതു പരിപാടികളിലൊന്നും അവര്‍ക്കൊപ്പം വരാത്തത് എന്ന് ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ചോദിച്ചിരുന്നു. ‘സെലിബ്രിറ്റികള്‍ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല’ എന്നായിരുന്നു അന്ന് ജോസഫ് പ്രഭുവിന്റെമറുപടി.

സമാന്തയുടെ അച്ഛന്‍ തെലുങ്ക് ആന്‍ഗ്ലോ ഇന്ത്യനും, അമ്മ സിറിയന്‍ മലയാളിയുമാണ്. നടിയുടെ ആദ്യ ഭര്‍ത്താവ് നാഗ ചൈതന്യയുടെ രണ്ടാം വിവാഹത്തിന്റെ ചടങ്ങുകള്‍ ഒരുഭാഗത്ത് നടക്കുന്ന അതേ ദിവസം തന്നെയാണ് പിതാവിന്റെ മരണം എന്നതും ശ്രദ്ധേയമാണ്.

See also  ലെനയുടെ അഭിമാനം ഇനി എല്ലാ മലയാളികളുടെയും..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article