ഇനി ലക്ഷ്യയുടെ മോഡൽ മീനാക്ഷി, ചിത്രങ്ങൾ കാണാം

Written by Taniniram Desk

Published on:

നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ബ്രാൻഡ് അംബാസിഡർ ആയിരിക്കുന്നത് മറ്റാരുമല്ല ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ ഡോ. മീനാക്ഷി ദിലീപാണ്. ലക്ഷയുടെ മോഡലായി എത്തിയതോടെ മീനാക്ഷിയുടെ ആരാധകർ ഏറെ സന്തോഷത്തിലാണ്.

മെറൂൺ കുർത്തിയിൽ അതിസുന്ദരിയായ മീനാക്ഷിയെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. ബീഡ്സും ഗോൾഡൻ സരിയും ഉപയോഗിച്ച് ഹാൻഡ് എംബ്രോയിഡറി ചെയ്ത കുർത്തയാണിത്.

ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്.

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ മീനാക്ഷിയുടെ ബിരുദദാന ചടങ്ങിനിടയിൽ നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു. കാലങ്ങളായി കണ്ട സ്വപ്നം യാഥാർത്ഥ്യമായതിൽ ദൈവത്തിന് നന്ദിയെന്ന അടിക്കുറിപ്പോടെയാണ് ദിലീപ് മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ടത്.

Related News

Related News

Leave a Comment