നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മംഗളസ്നാനം ചടങ്ങിനു പിന്നാലെ പെല്ലി കുത്തുരു ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ശോഭിത. ചുവന്ന സാരിയും ഫുൾസ്ലീവ് ബ്ലൗസുമാണ് താരത്തിന്റെ വേഷം.

വളകളും ട്രെഡീഷണൽ ആഭരണങ്ങളും ഒപ്പം അണിഞ്ഞിട്ടുണ്ട്.
പെല്ലി കുത്തുരു ചടങ്ങ് തെലുങ്കിലെ പരമ്പരാഗതമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും മനോഹരമായ ഒരു സമന്വയമാണ്. പ്രാദേശികമായി പെല്ലി കുത്തുരു ചടങ്ങിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.

ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് ഇരുവരുടെയും വിവാഹം.

നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റുഡിയോ.

നാഗ ചൈതന്യ- ശോഭിത വിവാഹ വീഡിയോയുടെ റൈറ്റ്സ് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കി എന്നും റിപ്പോർട്ടുണ്ട്. 50 കോടിയ്ക്കാണ് വിവാഹ വീഡിയോയുടെ റൈറ്റ്സ് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.