ഹീരമണ്ടി, പദ്മാവത്, ഡൽഹി 6, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടിയാണ് ഈ സുന്ദരി .

മലയാളത്തിലും തമിഴ് സിനിമയിലും അഭിനയ ജീവിതം ആരംഭിച്ച് ബോളിവുഡിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2006 ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ പ്രജാപതിയിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്.

ഏറ്റവും ഒടുവിൽ, സഞ്ജയ് ലീല ബൻസാലിയുടെ (Sanjay Leela Bansali)ഹീരമണ്ടിയിൽ (Heeramandi)ബിബ്ബോജാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു൦ ശ്രദ്ധ നേടിയിട്ടിരുന്നു. പറഞ്ഞു വരുന്നത് നടി അദിതി റാവു ഹൈദരിയെ കുറിച്ചാണ്.

അദിതിയുടെ കരിയർ നോക്കിയാൽ വ്യത്യസ്തമായമായൊരു കാര്യം കണ്ടെത്താനാകും . മമ്മൂട്ടിയുടെയും(Mammootty) മകൻ ദുൽഖർ സൽമാന്റെയും(Dulquar Salman) നായികയായി അദിതി അഭിനയിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘പ്രജാപതി’ എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായിട്ടായിരുന്നു അദിതിയുടെ തുടക്കം. വാസ്തവത്തിൽ, പ്രജാപതിയ്ക്കും മുൻപ് ഏതാനും ചിത്രങ്ങളിൽ അദിതി അഭിനയിച്ചിരുന്നെങ്കിലും ആദ്യം തിയേറ്ററുകളിലെത്തിയത് പ്രജാപതിയാണ്. ദുൽഖറിനൊപ്പം ‘ഹേ സിനാമിക ‘ എന്ന ചിത്രത്തിലും നായികയായി അദിതി എത്തിയിരുന്നു .

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ സുജാതയായി മലയാളികളുടെയും ഇഷ്ടം കവരാൻ അദിതിയ്ക്കു സാധിച്ചു. അദിതി റാവു നടന്‍ സിദ്ധാര്‍ഥിനെയാണ് (Sidharth)വിവാഹം ചെയ്തിരിക്കുന്നത്.
മഹാ സമുദ്രം (2021) എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അദിതിയും സിദ്ധാർത്ഥും പ്രണയത്തിലാകുന്നത് .

ഏറ്റവും സ്റ്റൈലിഷ് നടിമാരിൽ ഒരാൾ അദിതി . പലപ്പോഴും അദിതിയുടെ ഫോട്ടോഷൂട്ടുകൾ വൈറൽ ആയി മാറാറുണ്ട്.