ക്രിസ്മസ് ആഘോഷം; സംസ്ഥാനത്ത് റെക്കൊര്‍ഡ് മദ്യ വില്‍പ്പന; ചാലക്കുടി ഒന്നാം സ്ഥാനത്ത്

Written by Taniniram Desk

Published on:

തിരുവനന്തപുരം : സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് ആഘോഷവേളയിലാണ് റെക്കോര്‍ഡ് മദ്യ വില്‍പ്പന. മൂന്ന് ദിവസം കൊണ്ട് 230.47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റ് പോയത്. ഇതില്‍ വെയര്‍ഹൗസ് വില്‍പ്പനയും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം മൂന്ന് ദിവസം കൊണ്ട് 210.35 കോടി രൂപയുടെ മദ്യമാണ് വിറ്റ് പോയത്. അതായത് ഏകദേശം 20 കോടിയുടെ വര്‍ദ്ദനവ്..

ക്രിസ്മസ് തലേന്ന് അതായത് ഇന്നലെ റെക്കോര്‍ഡ് വില്പ്പന നടന്നത് ചാലക്കുടിയിലാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ഇന്നലെ ചാലക്കുടിയില്‍ വിറ്റത്. രണ്ടാം സ്ഥാനത്ത് ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ടലെറ്റും മൂന്നാംസ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റുമാണ്.

ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റില്‍ 62.87 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റ് പോയതെങ്കില്‍ ഇരിങ്ങാലക്കുടയില്‍ 62.31 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

Leave a Comment