ബിഗ് ബോസ് മലയാളം ഏഴാം സീസൺ അവസാനിക്കുകയാണ്. നാളെ (നവംബർ 9, ഞായറാഴ്ച) നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വച്ച് വിജയിയെ തീരുമാനിക്കപ്പെടും. (Bigg Boss Malayalam season 7 is coming to an end. The winner will be decided in the grand finale tomorrow (Sunday, November 9).ബിഗ് ബോസ് വിജയിക്ക് ലഭിക്കുന്ന 50 ലക്ഷം രൂപയാണ്. ദിവസ ശമ്പളത്തിന് പുറമേയാണ് ഈ പണം ലഭിക്കുക. എന്നാൽ, ഇതിൻ്റെ പലമടങ്ങ് ഇരട്ടി പണം ബിഗ് ബോസിലൂടെ നേടുന്ന ഒരാളുണ്ട്. ഷോ അവതാരകനായ മോഹൻലാൽ. കോടികളാണ് മോഹൻലാലിൻ്റെ പ്രതിഫലം.
ആദ്യ സീസണിൽ 12 കോടി രൂപയാണ് മോഹൻലാൽ പ്രതിഫലമായി കൈപ്പറ്റിയിരുന്നത്. ഒരു സീസൺ മുഴുവൻ അവതാരകനാവുന്നതിൻ്റെ പ്രതിഫലമാണിത്. അതായത്, 14 ആഴ്ചകളിലായി മോഹൻലാലിന് ലഭിച്ചിരുന്നത് 12 കോടി രൂപയാണ്. ഒരാഴ്ച രണ്ട് എപ്പിസോഡുകൾ. ആകെ 28 എപ്പിസോഡുകൾ. ഒരു എപ്പിസോഡിന് ഏകദേശം 43 ലക്ഷം രൂപ.
രണ്ടാം സീസൺ മുതൽ മോഹൻലാൽ പ്രതിഫലം വർധിപ്പിച്ചു. ആറ് കോടി രൂപ വർധിപ്പിച്ച് 18 കോടി രൂപയായിരുന്നു രണ്ട് മുതൽ ആറ് വരെയുള്ള സീസണുകളിൽ മോഹൻലാലിൻ്റെ പ്രതിഫലം. അതായത്, ഒരു എപ്പിസോഡിന് 64 ലക്ഷത്തിലധികം രൂപ വീതം. ഏഴാം സീസണിൽ മോഹൻലാൽ വീണ്ടും പ്രതിഫലം വർധിപ്പിച്ചു. സീസൺ അവതാരകനാവുന്നതിന് മോഹൻലാൽ ഈടാക്കിയത് 24 കോടി രൂപയാണ്. ഒരു എപ്പിസോഡിന് ഏകദേശം 86 ലക്ഷം രൂപ വീതം.
ഫൈനൽ ഫൈവിൽ അനുമോൾ, ഷാനവാസ്, അനീഷ്, നെവിൻ, അക്ബർ എന്നിവരാണ് അവശേഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദിലയ്ക്ക് പിന്നാലെ നൂറയും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായെന്നാണ് സൂചന. മിഡ്‌വീക്ക് എവിക്ഷനിൽ ഇന്നലെ ആദില പുറത്തായിരുന്നു. ഇന്ന് നൂറയും ഹൗസിൽ നിന്ന് പുറത്തായെന്നാണ് അഭ്യൂഹങ്ങൾ.


