Wednesday, April 2, 2025

വരണ്ട ചുണ്ടാണോ? പരിഹാരമുണ്ട്

Must read

- Advertisement -

ഈ കാലഘട്ടത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ഒട്ടനവധി കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. മുഖത്ത് പാട് വന്നലോ ചെറിയ ഒരു കുരു വന്നാലോ പോലും നമുക്ക് വേവലാതിയാണ്. മുഖക്കുരു ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ എന്നതുപോലെ തന്നെ പ്രധാനമാണ് ചുണ്ടുകളിലെ വരൾച്ച. വരണ്ട ചുണ്ടുകൾ പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ട്. വളരെ നേർത്ത ചർമ്മം ആയതിനാൽ അതീവ ശ്രദ്ധയോടെ വേണം പരിചരണം നടത്തുവാൻ. വാസലിൻ, ലിപ്ബാം എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ താൽക്കാലികമായി ചുണ്ടിലെ വിണ്ടു കീറൽ തടയാൻ സാധിക്കാം. ധാരാളം വെള്ളം കുടിക്കുക എന്നതും പ്രധാനമാണ്. എന്നാൽ ഇതിനുപരി വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ പരിചരണത്തിനായി ഉപയോഗിച്ചു നോക്കൂ.

ചുണ്ട് വരണ്ടു പോകുന്നത് തടയാൻ ഉപയോഗിക്കാവുന്ന വസ്തുക്കൾ

  • അതിൽ ഒന്നാണ് നെയ്യ്. നെയ്യ് ഉപയോഗിച്ച് മൃദുവായി ചുണ്ടുകൾ മസാജ് ചെയ്യുന്നത് വരൾച്ച തടയാൻ സഹായിച്ചേക്കാം. ഇതുപോലെ തന്നെ വെളിച്ചെണ്ണയും ഉപയോഗിക്കാവുന്നതാണ്. മോയിസ്ചറൈസിംഗ് ഉത്പന്നങ്ങളിൽ അധികമായി കണ്ടു വരുന്ന ഒരു ചേരുവയാണ് ഷിയ ബട്ടർ. ഇതിൽ ധാരാളം ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ചുണ്ടുകളിലെ ഈർപ്പം നിലനിർത്തി വീണ്ടു കീറുന്നത് തടയുന്നു.
  • തേൻ മറ്റൊരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. വരണ്ടിരിക്കുന്ന ചുണ്ടിനെ മൃദുലവും ഈർപ്പമുള്ളതും ആക്കുന്നു. അതിനൊപ്പം അൽപ്പം പഞ്ചസാര കൂടി ചേർത്താൽ മികച്ച സ്ക്രബറാക്കി മാറ്റാം. ഒരു സ്പൂൺ പഞ്ചസാരയിലേക്ക് മൂന്നോ നാലോ തുള്ളി ഒലിവ് എണ്ണയും അരസ്പൂൺ തേനും ചേർത്തിളക്കി ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക.
  • റോസ് വാട്ടറിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതാണ് കൂടുതൽ നല്ലത്. ദിവസവും രണ്ട് നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ സഹായിക്കും.
  • ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക നീര്. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിന് മുമ്പ് വെള്ളരിക്ക നീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന് നിറം നൽകുകയും വരൾച്ച തടയാനും സഹായിക്കും.

ഇടയ്ക്കിടെ നാവുകൊണ്ട് ചുണ്ട് നനയ്ക്കുന്ന സ്വഭാവം ഒഴിവാക്കുക. ചുണ്ടിലെ നനവു നിലനിര്‍ത്തുന്ന എണ്ണമയത്തിന്റെ നേര്‍ത്ത ആവരണം ഓരോ തവണ ചുണ്ടുനനയ്ക്കുമ്പോഴും നഷ്ടപ്പെടും.

See also  ഡയറ്റില്‍ നെയ്യ് ഉള്‍പ്പെടുത്തൂ; അറിയാം മാറ്റങ്ങൾ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article