Tuesday, April 1, 2025

ഇനി ചർമ്മം വെട്ടി തിളങ്ങും ; ഈ ഒരു സംഗതി മാത്രം മതി

Must read

- Advertisement -

എല്ലാവരു൦ നേരിടുന്ന പ്രധാന പ്രശ്നമാണ് ടാൻ. കരുവാളിപ്പിന് സൂര്യവെളിച്ചം നേരിട്ട് ഏൽക്കണമെന്നില്ല. സൺസ്‌ക്രീൻ ഉപയോഗിച്ചാലും ഒരു പരിധി വരെ മാത്രമേ ടാനിനെ തടയാൻ സാധിക്കുള്ളു. എന്നാൽ ദിവസവും ഉപയോഗിക്കുന്ന കാപ്പിപ്പൊടിക്ക് ഇതിൽ മാറ്റം കൊണ്ടു വരാൻ സാധിക്കുമെന്ന് നമ്മളിൽ എത്ര പേർക്ക് അറിയാം . കാപ്പിപ്പൊടിക്കൊപ്പം അടുക്കളയിൽ തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന ചില ചേരുവകൾ കൂടി ഉൾപ്പെടുത്തി വ്യത്യസ്ത തരത്തിൽ ഫെയ്സ്മാസ്ക്കുകൾ തയ്യാറാക്കി ഉപയോഗിച്ചു നോക്കൂ.

കാപ്പിപ്പൊടി + തേൻ

ഒരു സ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒന്നര സ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. അത് മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. ശേഷം ഇളംചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

കാപ്പിപ്പൊടി + അരിപ്പൊടി

ഒരു സ്പൂൺ കാപ്പിപ്പൊടിയിലേക്ക് അതേ അളവിൽ അരിപ്പൊടിയും ചേർക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തൈര് ചേർത്തിളക്കി യോജിപ്പിക്കൂ. ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. അത് ഉണങ്ങിയതിനു ശേഷം കൈകൾ നനച്ച് മൃദുവായി മസാജ് ചെയ്യുക. ശേഷം തണുത്തവെള്ളത്തിൽ കഴുകാം.

തക്കാളി + കാപ്പിപ്പൊടി

ഒരു തക്കാളിയുടെ പകുതി മുറിച്ചെടക്കാം. ഒരു പാത്രത്തിൽ അൽപ്പം കാപ്പിപ്പൊടിയെടുത്ത് തക്കാളി കഷ്ണം അതിൽ മുക്കുക. ശേഷം മുഖത്ത് മൃദുവായി മസാജ് ചെയ്യാം. പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. തുടർന്ന് തണുത്തവെള്ളത്തിൽ കഴുകി കളയാം.

ഓറഞ്ച് നീര് + കാപ്പിപ്പൊടി

കാപ്പിപ്പൊടിയിലേക്ക് ഓറഞ്ചിൻ്റെ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

കാപ്പിപ്പൊടി + തൈര്

രണ്ട് ടേബിൾസ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു ടേബിൾസ്പൂൺ തൈരും, ഒരു ടേബിൾസ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിക്കാം. അത് മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് ടാൻ അകറ്റാൻ സഹായിക്കും

See also  ഇനി തൊടിയിലുള്ള ശംഖുപുഷ്പത്തെ കളയരുതേ..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article