Wednesday, April 2, 2025

കഞ്ഞി വെള്ളം കളയല്ലേ .. മുഖത്ത് പുരട്ടി നോക്കൂ

Must read

- Advertisement -

മുഖത്തെ സൗന്ദര്യ൦ നിലനിർത്താൻ പലരും പല വഴികളാണ് തേടുന്നത്. വിലയൊന്നും നോക്കാതെ മെഡിക്കൽ ട്രീറ്റ്‌മെന്റുകള്‍ വരെ ചെയ്യുന്നവരുണ്ട് നമുക്കിടയിൽ . എന്നാല്‍ ഇവയില്‍ ചിലതെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുളളവയാണ്. ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില സംഗതികളുണ്ട്‌ . ഇതില്‍ ഒന്നാണ് കഞ്ഞിവെള്ളം.

കഞ്ഞിവെള്ളം നാം പൊതുവേ കാര്യമായി ഉപയോഗിയ്ക്കാറില്ല. ചോറുണ്ടാക്കിയ ശേഷം ഊറ്റിക്കളയാറാണ് പതിവ് . കഞ്ഞിവെള്ളം പോഷകസമൃദ്ധമായതിനാല്‍ ഇത് കുടിയ്ക്കുന്നതും നല്ലതാണ്. പണ്ടത്തെ ആരോഗ്യമുള്ള തലമുറയുടെ ഒരു ആരോഗ്യവഴിയായിരുന്നു ഇത്. വൈറ്റമിന്‍ ബി അടക്കമുള്ള പല ഗുണങ്ങളും ഇതിനുണ്ട്. പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട് കഞ്ഞിവെള്ളം ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി പരിപാലനത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് കാര്യമായ ഗുണം നല്‍കുന്നത്. കഞ്ഞിവെള്ളം പല രീതിയിലും ഫേസ്പായ്ക്കുകളില്‍ ഉപയോഗിയ്ക്കാം. ഇതൊന്നും ചെയ്തില്ലെങ്കില്‍ തന്നെയും ഇത് ദിവസവും മുഖത്ത് പുരട്ടുന്നത് നല്ലതാണ്. നമുക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ഏറ്റവും സിംപിളായ വഴിയാണിത്.

മുഖത്തെ ടാന്‍ മാറാന്‍ പുളിപ്പിച്ച കഞ്ഞിവെള്ളം ഏറെ നല്ലതാണ് വെയിലില്‍ പോയി വന്നാല്‍ മുഖം കരുവാളിയ്ക്കുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരമാണ് ഇത്. വെയിലേറ്റ് ചര്‍മത്തിനുണ്ടാകുന്ന കരുവാളിപ്പ് മാത്രമല്ല, നീറ്റല്‍ പോലുള്ള തോന്നല്‍ അകറ്റാനും ഇത് നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന തടിപ്പും ചുവപ്പും അലര്‍ജി പ്രശ്‌നങ്ങളുമെല്ലാം മാറാന്‍ ഇതേറെ ഗുണകരമാണ്. കണ്ണിന് തിളക്കം നല്‍കാനും ക്ഷീണം മാറാനുമെല്ലാം മികച്ചൊരു വഴിയാണിത്.തണുപ്പിച്ച കഞ്ഞിവെള്ളത്തില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്‍തടത്തിലെ കറുപ്പിന് ഏറെ നല്ലതാണ്. ഫെയര്‍നസ് ക്രീമിന്റെ ഗുണം നല്‍കുന്ന ഒന്ന്കൂടിയാണ് ഇത്. മുഖത്തിന് നിറം നല്‍കാനും ഇത് നല്ലതാണ്. കഞ്ഞിവെള്ളത്തിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്.

കഞ്ഞിവെള്ളം നല്ലൊരു സ്‌കിന്‍ ടോണറാണ്. ഇതിന് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ സാധിയ്ക്കും. ഇത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. വരണ്ട ചര്‍മത്തിന് ഈര്‍പ്പം നല്‍കാന്‍ ഇതേറെ നല്ലതാണ്. ഇതിലെ പ്രോട്ടീനുകള്‍ ചര്‍മത്തിന് നല്ല ഗുണങ്ങള്‍ നല്‍കുന്നു ചര്‍മകോശങ്ങളെ ഈര്‍പ്പമുള്ളതാക്കുന്നു. ഇതിലൂടെ മുഖത്തിന്റെ തിളക്കവും മിനുസവും നില നില്‍ക്കുകയും ചെയ്യുന്നു. കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണവിദ്യകള്‍ ലോകപ്രശസ്തമാണ്. ഇവര്‍ ഉപയോഗിയ്ക്കുന്ന സ്വാഭാവിക വഴികളില്‍ ഒന്നാണിത്. പ്രായം തോന്നാത്തതും തിളങ്ങുന്നതും മിനുസമുള്ളതുമായ ചര്‍മത്തിനായി ഇവര്‍ പരീക്ഷിയ്ക്കുന്ന ഒരു വഴിയാണ് ഇത്.

See also  കട്ടിയുള്ള പുരികത്തിന് ചില എളുപ്പവഴികൾ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article