വേണ്ട ചേരുവകൾ
ചോറ്, വെളിച്ചെണ്ണ, തൈര്
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾസ്പൂൺ (അല്ലെങ്കിൽ തലമുടിയുടെ നീളവും ഘനവും അനുസരിച്ച്) വേവിച്ച ചോറിലേയ്ക്ക് കുറച്ച് തൈര് ചേർത്ത് അരച്ചെടുക്കാം. അതിലേയ്ക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം.
ഉപയോഗിക്കേണ്ട വിധം
തലമുടി പല ഭാഗങ്ങളാക്കി തയ്യാറാക്കിയ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റ് വിശ്രമിക്കാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
പ്രോട്ടീനാൽ സമ്പന്നമാണ് തൈര്. അത് ഹെയർഫോളിക്കിളുകളിലേയ്ക്ക് ആഴത്തിലിറങ്ങി മോയ്സ്ച്യുറൈസ് ചെയ്യാനും തലമുടിക്ക് കരുത്ത് പകരാനും സഹായിക്കും. മികച്ച കണ്ടീഷ്ണർ കൂടിയാണ് തൈര്. വെളിച്ചെണ്ണയ്ക്ക് ധാരാളം ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ സവിശേഷതകളുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ല്യൂറിക് ആസിഡ് മുടിയിഴകൾക്ക് കറുപ്പ് നിറം നൽകുന്നതു കൂടാതെ വരണ്ടു പോകുന്നതു തടയും.