ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് നല്ലതാണോ?..

Written by Taniniram Desk

Published on:

ഒരു കപ്പ് ചായ അത് ഏതൊരു മലയാളിയുടെയും വികാരമാണ്. ചൂടുള്ള ചായ കുടിക്കുമ്പോൾ കിട്ടുന്ന സുഖം അത് മറ്റൊരു ഭക്ഷണത്തിനും നൽകാനാവില്ല എന്നത് സത്യം . തണുത്ത ചായ കുടിക്കാൻ ഒട്ടുമിക്കപേർക്കും മടിയാണ്. അതിനാൽതന്നെ, ചായ വീണ്ടും ചൂടാക്കി കുടിക്കുന്നവർ ധാരാളമാണ്. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെ എന്ന് നോക്കാം

ഇരുമ്പിന്റെ കുറവിന് കാരണമാകാം

ചായ വീണ്ടും ചൂടാക്കുന്നത് ഇരുമ്പിന്റെ കുറവിന് കാരണമാകാം. ചായയ്‌ക്ക് നിറവും സ്വാദും നൽകുന്ന ഒരു സംയുക്തമായ ടാന്നിൻസ് തേയില ഇലകളിൽ അടങ്ങിയിട്ടുണ്ട്. ചായ വീണ്ടും ചൂടാക്കുമ്പോൾ ടാന്നിൻസുകളുടെ ഉയർന്ന സാന്ദ്രതയിലേക്ക് നയിക്കുന്നു. മറ്റ് ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ടാന്നിൻസ് ബാധിക്കുന്നു. ഇരുമ്പിന്റെ ആഗിരണം ഏകദേശം 30-40% കുറയ്ക്കുമെന്നും ഇത് ഇരുമ്പിന്റെ കുറവിലേക്ക് നയിക്കുന്നു.

അസിഡിറ്റിയും വയർ സംബന്ധമായ പ്രശ്നങ്ങളും

ചായ വീണ്ടും ചൂടാക്കുന്നത് അസിഡിറ്റിക്കും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകും. തേയില ഇലകൾ അമിതമായി വേവിക്കുമ്പോൾ, അവ അസിഡിറ്റി സ്വഭാവമുള്ളതായി മാറുന്നു. ഈ അസിഡിക് സംയുക്തം നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും.

നിർജലീകരണം

ചായ വീണ്ടും ചൂടാക്കുന്നത് നിർജലീകരണത്തിന് കാരണമാകും. കാരണം, ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, അമിതമായി വേവിക്കുമ്പോൾ കഫീന്റെ സാന്ദ്രത വർധിക്കുന്നു.

ചായ എപ്പോഴും തയ്യാറാക്കിയ ഉടൻ കുടിക്കുക. ഒരിക്കലും വീണ്ടും ചൂടാക്കി കുടിക്കാതിരിക്കുക. ചായ തയ്യാറാക്കുമ്പോൾ 3-5 മിനിറ്റിൽ കൂടുതൽ തിളപ്പിക്കരുത്. പാൽ ചേർത്ത ചായയ്ക്ക് പകരം ചമോമൈൽ ടീ, ഹിബിസ്കസ് ടീ, ഗ്രീൻ ടീ പോലുള്ള ഹെർബൽ ചായകൾ പരിഗണിക്കുന്നതും നല്ലതാണ്.

See also  കറുവപ്പട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്….

Leave a Comment