മുഖക്കുരുവും മുഖത്തെ പാടുമൊക്കെ എക്കാലത്തെയും വില്ലനാണ്. ഇത് മറികടക്കാനായി പലതും നമ്മൾ പരീക്ഷിക്കാറുണ്ട്. രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനു പകരം വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് ഇവയൊക്കെ മാറ്റാൻ സാധിക്കും. ഇതിന് ഏറ്റവും ഉചിതമായ ചേരുവയാണ് ഓട്സ്. മുഖത്തെ ചുളിവുകളും മുഖക്കുരുവും അകറ്റാൻ അതിന് കഴിയും.
ഓട്സ് തൈര്
രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റി വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഓട്സ് മഞ്ഞള്‍
രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും കുറച്ച് വെള്ളവും ചേര്‍ത്തു യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
തേനും ഓട്സും
രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് കുറച്ച് പാലും തേനും ചേർത്തിളക്കി യോജിപ്പിക്കാം. അത് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം.
പപ്പായ
പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റു കഴിഞ്ഞ് കഴുകി കളയാം.
ഓട്സ് ഒലിവ് എണ്ണ
രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേന്‍, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്ത് 20 മിനിറ്റു വിശ്രമിക്കാം. ശേഷം കഴുകി കളയാം.