Friday, April 4, 2025

മുൻ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

Must read

- Advertisement -

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. പുലർച്ചെ 5.40 ന് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ നിന്നും നാല് തവണയും ആലുവയിൽ നിന്നും ഒരു തവണയും നിയമസഭയിലേക്ക് എത്തി. കെ. കരുണാകരൻ മന്ത്രി സഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. കോൺഗ്രസിൻറെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന തീപ്പൊരി പ്രാസംഗികനായിരുന്ന മുസ്തഫ, യൂത്ത് കോൺഗ്രസിലൂടെ വളർന്ന് കോൺഗ്രസിൻറെ നേത്യസ്ഥാനങ്ങളിലെത്തിയാളാണ്.

എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ടി എച്ച് മുസ്തഫയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഇന്ന് രാത്രി 8.00 മണിക്ക് മാറമ്പിളളി ജമാഅത്ത് ബബറിസ്ഥാനിൽ ഖബറടക്കും.

See also  സുരേഷ് ഗോപിക്കെതിരെ…….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article